ജോണ്സണ് ചെറിയാന്.
മലപ്പുറം:നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മലപ്പുറം ഡി സി സി പ്രസിഡന്റുമായ വി വി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മഞ്ചേരിയിലെ മലബാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സ്ഥിരീകരിച്ചു.കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന തല നേതൃസ്ഥാനങ്ങള്‍ വഹിച്ചിരുന്നു. സംഘടനാ പദവികള്‍ക്കിടെ കോഴിക്കോട് സര്‍വകലാശാല സെനറ്റ് അംഗം, കെ.എസ്.ആര്.ടി.സി ഡയറക്ടര്‍, എഫ്.സി.ഐ അഡ്വൈസറി ബോര്‍ഡ് അംഗം.ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം,എടക്കര ഗ്രാമ പഞ്ചായത്ത് അംഗം,എടക്കര ഈസ്റ്റ് ഏറനാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം സംസ്കാരം വൈകിട്ട് 3ന് എടക്കരയില്‍ നടക്കും.