ജോണ്സണ് ചെറിയാന്.
മുംബൈ:ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ആദ്യ തോല്‍വി.69 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍ കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.തോല്‍വിക്ക് പിന്നാലെ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര് നായകന് വിരാട് കോഹ്ലിക്ക്കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപ പിഴ വിധിച്ചു.ചെന്നൈ താരം രവീന്ദ്രജഡേജയാണ് കളിയിലെ താരo. മത്സരത്തില്‍ 28 പന്തില്‍ നാലു ഫോറും അഞ്ച് സിക്സും സഹിതം 62 റണ്‍സുമായി പുറത്താകാതെ നിന്ന ജഡേജ നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.