കര്‍ണ്ണാടകയില്‍ രണ്ടാഴ്ച ലോക്ഡൗണ്‍ പ്രഖാപിച്ചു.

0
499

ജോണ്‍സണ്‍ ചെറിയാന്‍.

ബെംഗളൂരു: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണ്ണാടകയില്‍ രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖാപിച്ചു.ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. ലോക്ഡൗണ്‍ സമയത്ത് അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ആറു മുതല്‍ പത്തുവരെ  മാത്രമേ തുറക്കാന്‍ അനുവദിക്കൂ.കോവിഡ് കേസുകള്‍ സംസ്ഥാനത്ത് ഗണ്യമായി വര്‍ദ്ധിക്കുന്നുവെന്ന് മന്ത്രി എം ടി ബി നാഗരാജ് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം.സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍  ഏര്‍പ്പെടുത്തുമെന്ന് ചീഫ് സെക്രട്ടറി പി രവികുമാര്‍ കഴിഞ്ഞദിവസം സൂചന നല്‍കിയിരുന്നു.

Share This:

Comments

comments