ഓക്സിജന്‍ ക്ഷാമം:ഡല്‍ഹിക്ക് സഹായഹസ്തവുമായി കേരളം.

0
345

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യതലസ്ഥാനത്തെ ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിക്ക് സഹായഹസ്തവുമായി കേരളം.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെയും ഡല്‍ഹിയിലെ മലയാളി സംഘടനകളുടെയും അഭ്യര്‍ത്ഥനയില്‍ മുഖ്യമന്ത്രി അനുകൂല നിലപാട് കൈക്കൊണ്ടതോടെയാണ് ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കാന്‍ തീരുമാനമായത്.  അതേസമയം,ഓക്‌സിജന്‍ എങ്ങനെ ഡല്‍ഹിയില്‍ എത്തിക്കും എന്നതാണ് വെല്ലുവിളി.ലോജിസ്റ്റിക്കല്‍ ചെലവ് ആരു വഹിക്കുമെന്നുമുള്ള ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ ഡല്‍ഹി ചീഫ് സെക്രട്ടറി വിജയ് ദേവുമായി തുടര്‍ചര്‍ച്ചകള്‍ നടത്തും.

Share This:

Comments

comments