ജോണ്സണ് ചെറിയാന്.
ചെന്നൈ:ഡല്‍ഹി ക്യാപിറ്റല്‍സ് താരം ആര് അശ്വിന് ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു ഇടവേളയെടുക്കുന്നു.സണ്‍റൈസേഴ്സ് ഹൈദരബാദിനെതിരെ സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിജയിച്ചതിനു തൊട്ടുപിന്നാലെ അശ്വിന് തന്നെയാണ് ട്വീറ്ററിലൂടെ ഇക്കാര്യം പങ്കുവെച്ചത്. തന്റെ കുടുംബവും ബന്ധുക്കളും കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിലാണെന്നും ഈ സമയത്ത് അവര്‍ക്കൊപ്പം ആയിരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അശ്വിന് ട്വിറ്ററിലൂടെ അറിയിച്ചു. കാര്യങ്ങള്‍ എല്ലാം നല്ല രീതിയില്‍ പോകുകയാണെങ്കില്‍ വീണ്ടും തിരിച്ചെത്താമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിന് പറഞ്ഞു.