ബംഗാളില്‍ ഇന്ന് ഏഴാംഘട്ട വോട്ടെടുപ്പ്.

0
274

ജോണ്‍സണ്‍ ചെറിയാന്‍.

കൊല്‍ക്കത്ത:കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്നതിനിടെ ബംഗാളില്‍ ഇന്ന് ഏഴാംഘട്ട വോട്ടെടുപ്പ്. 34 മണ്ഡലങ്ങളിലാണ് ഏഴാംഘട്ടത്തില്‍ വിധിയെഴുതുന്നത്.ജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ വോട്ടെടുപ്പില്‍ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.268 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്. ഇതില്‍ 37 പേര്‍ വനിതകളാണ്.രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ കൊവിഡ് ബാധിച്ച്‌ മരിച്ചതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. മേയ് 16ന് ഈ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. 86 ലക്ഷം ജനങ്ങള്‍ വേട്ടെടുപ്പില്‍ പങ്കാളികളാകും.വ്യാഴാഴ്ചയാണ് എട്ടാംഘട്ട വോട്ടെടുപ്പ്.

 

Share This:

Comments

comments