ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തുണ്ടായ ഓക്സിജന്‍ ക്ഷാമം അടിയന്തരമായി പരിഹരിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം അറിയിച്ചു.കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രമാരുടെ യോഗത്തിലാണ് കേജരിവാള്‍ അഭ്യര്‍ഥന നടത്തിയത്.ഡല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് . ഓക്സിജന്‍ ലഭിക്കാതെ ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികളാണ് മരിച്ചത്. രണ്ട് മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്സിജന്‍ മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വിവരം ലഭിക്കുന്നത്.