ഇന്ത്യ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന് അടിയന്തിര അനുമതി നല്‍കി.

0
307

ജോണ്‍സണ്‍  ചെറിയാന്‍.

ന്യൂഡല്‍ഹി:ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്  ഇന്ത്യയില്‍  അടിയന്തിര അനുമതി നല്‍കി.ജൂണിലോ, ജൂലൈയിലോ ഇറക്കുമതി ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍സ് റൂള്‍സിന്റെ വ്യവസ്ഥകള്‍ പാലിച്ച്‌ ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷമാവും വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ ഉപയോഗാനുമതി നല്‍കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ മൂന്ന് മാസം വരെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ സൂക്ഷിക്കാനാകും. കൂടാതെ വാക്‌സിന്റെ ഒറ്റ ഡോസ് സ്വീകരിച്ചാല്‍ മതി. ഇന്ത്യയില്‍ വിതരാണാനുമതി ലഭിച്ച മൂന്ന് വാക്‌സിനുകള്‍ക്കും രണ്ട ഡോസ് നല്‍കേണ്ടതുണ്ട്.

Share This:

Comments

comments