സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്;തീയറ്ററുകള്‍ വീണ്ടും അടച്ചേക്കും.

0
407

ജോണ്‍സണ്‍ ചെറിയാന്‍.

തിരുവനന്തപുരം:കോവിഡ് വ്യാപനം മൂലം സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്.ലോക്ഡൗണിന് സമാനമായ ഒരു സ്ഥിതി വന്നതോടെ ഈ മാസം മുപ്പതിന് ശേഷം തീയറ്ററുകള്‍ തുറക്കില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.കഴിഞ്ഞ ഒരു വര്‍ഷമായി നിശ്ചലമായി കിടക്കുകയായിരുന്നു കേരളത്തിലെ സിനിമ മേഖല. ഇതിനിടയില്‍ വീണ്ടും ഉണര്‍ന്നുവെങ്കിലും കോവിഡിന്‍റെ രണ്ടാം വരവ് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.ഇതിനിടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നു.മഞ്ജു വാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം എന്ന ചിത്രം തീയറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണെന്നു അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.പുതിയ സിനിമകള്‍ റിലീസ് ചെയ്യാതിരിക്കുകയും പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ പിന്‍വലിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീയറ്ററുകള്‍ തുറക്കേണ്ട എന്ന നിലപാടിലേക്ക് തീയറ്റര്‍ ഉടമകള്‍ എത്തിയത്.

Share This:

Comments

comments