ഓക്സിജന്‍ ക്ഷാമം: സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും.

0
582

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:കോവിഡ് രൂക്ഷമാവുകയും ഓക്സിജന്‍ ക്ഷാമം നേരിടുകയും ചെയ്യുന്ന  ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി ചൈനയും റഷ്യയും. ഇന്ത്യയ്ക്ക് ഓക്സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു.റഷ്യയില്‍ നിന്നും കപ്പല്‍ മാര്‍ഗം അരലക്ഷം മെട്രിക് ടണ്‍ ഓക്സിജന്‍ ഇന്ത്യയില്‍ എത്തിക്കാനാണ് തീരുമാനം.നയതന്ത്രതലത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഷ്യയില്‍ നിന്നും 50,000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതായി കേന്ദ്രസ‍ര്‍ക്കാ‍ര്‍ അറിയിച്ചു.അതേസമയം,ചൈനയുടെ സഹായവാഗ്ദാനo സ്വീകരിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനം വരേണ്ടതുണ്ടെന്ന് കേന്ദ്രസ‍ര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Share This:

Comments

comments