ഡാളസ് : നോര്‍ത്ത് ടെക്‌സസിലെ ആദ്യ വനിതാ വെതര്‍ കാസ്റ്റര്‍, നാലു പതിറ്റാണ്ടിലധികം ഡാളസ്സിലെ മാധ്യമപ്രവര്‍ത്തക, എന്നീ നിലകളില്‍ മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് ലിന്‍ കെ വൈറ്റ് അന്തരിച്ചു. 68 വയസ്സായിരുന്നു.
1953 മാര്‍ച്ച് 9 നായിരുന്നു ഡാളസ്സില്‍ ഇവരുടെ ജനനം. ലിറ്റില്‍ റോക്കിലെ യൂണിവേഴ്‌സിറ്റി ഓഫ് അര്‍ക്കന്‍സാസില്‍ നിന്നും ആര്‍ട്‌സ്, ജേര്‍ണലിസം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ബിരുദം നേടി.
പ്രാദേശിക തലത്തില്‍ ജീവകാരുണ്യപ്രവര്ത്തനങ്ങള്ക് ക് നേതൃത്വം നല്‍കിയ ജോസ് ലിന്‍ നിരവധി ചാരിറ്റി സംഘടനകളില്‍ വളണ്ടിയറായും പ്രവര്‍ത്തിച്ചിരുന്നു.
ചാനല്‍ ഫോറില്‍ ആദ്യ വനിതാ റ്റി.വി. റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച ഇവര്‍ക്ക് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ജോസ് ലിന്‍ വീക്കന്റ്, ടെക്‌സസ് കണ്‍ട്രി നൈറ്റ്‌സ്, ഹോട്ട് ഓണ്‍ഹോം, തുടങ്ങിയ റ്റി.വി.ഷോകളും ജോസ് ലിനാണ് നിര്‍മ്മിച്ചിട്ടുള്ളത്.
വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നതിന് ജോസ് ലിന്‍ പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
എ.ബി.സി.റേഡിയോ നെറ്റ് വര്‍ക്ക്, ഡി.എഫ്.ഡബ്‌ളിയൂ സി.ബി.സി.യിലും ജോസ് ലിന്റെ സേവനം ലഭ്യമായിട്ടുണ്ട്.
ഭര്‍ത്താവ് കിം സീല്‍(ഡാളസ്), മാതാവ് ജോയ്‌സ് വൈറ്റ്(ലൂസിയാന), മകന്‍ ബ്രാസ് സീല്‍ എന്നിവര്‍ ഉള്‍പ്പെടുന്നവരാണ് അടുത്ത കുടുംബാംഗങ്ങള്‍.
മെമ്മോറിയല്‍ സര്‍വീസ് പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് spca@spca.org