അമേരിക്കയിലെ  ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു.

0
482

പി.പി.ചെറിയാന്‍.

ഷാര്‍ലറ്റ്(നോര്‍ത്ത് കരോലിന): അമേരിക്കയില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ഐസ്റ്റര്‍ ഫോര്‍ഡ് അന്തരിച്ചു.
നോര്‍ത്ത് കരോലിനായിലെ ഷാര്‍ലറ്റിലുള്ള ഭവനത്തില്‍ വെച്ചു ശാന്തമായാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗം ടാനിഷ പാറ്റേഴ്‌സണ്‍ അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യം ഹെസ്റ്റര്‍ അന്തരിക്കുമ്പോള്‍ 116 വയസ്സായിരുന്നു പ്രായം.
1904 ആഗസ്റ്റ് 15നായിരുന്നു സൗത്ത് കരോലിനായിലെ ലങ്കാസ്റ്ററില്‍ ഇവരുടെ ജനനം. പീറ്ററിന്റേയും, ഫ്രാന്‍സിസ് റെക്കാര്‍ഡലിന്റേയും മകളായി ജനിച്ച ഇവരുടെ ബാല്യം ഇവിടെയാണ് ചിലവഴിച്ചത്. ജോണ്‍ ഫോര്‍ഡിനെ 14-ാം വയസില്‍ വിവാഹം കഴിച്ചു. ദമ്പതിമാര്‍ക്ക് എട്ടു പെണ്‍മക്കളും, നാലു ആണ്‍മക്കളും ജനിച്ചു. 1963 ല്‍ ജോണ്‍ ഫോര്‍ഡ് അന്തരിച്ചു.
ഇവര്‍ക്ക് അറുപത്തിയെട്ട് പേരുകുട്ടികളും 125 ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സും, 120 ഗ്രേറ്റ്-ഗ്രേറ്റ് ഗ്രാന്‍ഡ് ചില്‍ഡ്രന്‍സും ഉണ്ട്.
കുടുംബത്തിന്റെ ഉരുക്കുകോട്ടയായിരുന്നു ഇവര്‍ എന്ന് മകള്‍ സാക്ഷ്യപ്പെടുത്തുന്നു.
കഴിഞ്ഞ ആഗസ്റ്റില്‍ 116-ാം ജന്മദിനം ആഘോഷിച്ചപ്പോള്‍ ദീര്‍ഘായുസ്സിന്റെ രഹസ്യം എന്താണെന്ന് അന്വേഷിച്ചവരോട് ഞാന്‍ ദൈവത്തിന് വേണ്ടി ജീവിച്ചു എന്നായിരുന്നു മറുപടി.
ഹെസ്റ്ററിന്റെ മരണത്തോടെ അമേരിക്കയില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ നെബ്രസ്‌ക്കായില്‍ നിന്നുള്ള തെല്‍മ സട്ട്ക്ലിഫാണ്. 1906ലാണ് ഇവരുടെ ജനനം.

ലോകത്തില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മൂമ്മ ജപ്പാനില്‍ നിന്നുള്ള കയ്ന്‍തനാക്കയാണ് പ്രായം 118.

Share This:

Comments

comments