ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് രണ്ടരലക്ഷം ഡോസ് വാക്‌സിനെത്തും.ഇത് സംസ്ഥാനത്തെ വാക്‌സിന്‍ ക്ഷാമത്തിന് താത്ക്കാലിക പരിഹാരമാകും.തിരുവനന്തപുരത്ത് എത്തുന്ന വാക്‌സിന്‍ മറ്റു ജില്ലകള്‍ക്കു കൂടി വിതരണം ചെയ്യും.സംസ്ഥാനത്തെ വാക്സിന്‍ കുത്തിവെയ്പ്പിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി.കൂടുതല്‍ വാക്‌സിന്‍ എത്തുന്നതിനനുരിച്ച് കൂടുതല്‍ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ തുറക്കും. രണ്ടാം ഡോസ് എടുക്കേണ്ട തീയതിക്ക് ചെറിയ വ്യത്യാസങ്ങള്‍ വന്നാലും പരിഭ്രാന്തരാകേണ്ടതില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. കൊച്ചിയില്‍ 15000 ഡോസ് വാക്‌സീന്‍ എത്തി. തിരുവവന്തപുരത്തെത്തുന്ന രണ്ടര ലക്ഷത്തിനു പുറമേ മൂന്നു ലക്ഷം ഡോസ് കൂടി കൊച്ചിയിലും കോഴിക്കോടുമായി ഉടനെത്തും.