കേരള പ്രീമിയര്‍ ലീഗ്: ഗോകുലം കേരള ജേതാക്കള്‍.

0
377

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:കേരള പ്രീമിയര്‍ ലീഗ് കിരീടം ഗോകുലം കേരളക്ക്.ക്‌സ്ട്രാ ടൈം വരെ നീണ്ടു നിന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കെഎസ്‌ഇബിയെ തോല്‍പ്പിച്ച്‌ കൊണ്ടാണ് കെപിഎല്‍ കിരീടം ഗോകുലം കേരള ഉയര്‍ത്തിയത്.മഹാരാജാസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും ആദ്യ പകുതിയില്‍ 0-0 എന്ന നിലയിലായിരുന്നു. 54ആം മിനിറ്റില്‍ വിഗ്‌നേഷ്  കെഎസ്‌ഇബിയുടെ ഗോള്‍ നേടി. 80ആം മിനിറ്റില്‍ റോഷന്‍ ഗോകുലത്തിന്‍റെ ആദ്യ ഗോള്‍ നേടി. ഏഴര മിനുട്ട് വീതമുള്ള രണ്ട് ഹാഫുകളായാണ് എക്‌സ്ട്രാ ടൈം നടന്നത്. എക്‌സ്ട്ര ടൈമിന്റെ ആദ്യ പകുതിയില്‍ തുടക്കത്തില്‍ തന്നെ ഗോകുലം കേരളക്ക് ഒരു ഫ്രീകിക്ക് ലഭിച്ചു.ഫ്രീകിക്ക് എടുത്ത ദീപകിന്റെ ഷോട്ട് കെഎസ്‌ഇബി ഗോള്‍കീപ്പര്‍ ഷൈന്‍ തട്ടിയകറ്റി എങ്കിലും ഗണേഷ് റീബൗണ്ടിലൂടെ പന്ത് വലയില്‍ എത്തിച്ച്‌ ഗോകുലം കേരളക്ക് ലീഡ് നല്‍കി.

Share This:

Comments

comments