ജോണ്സണ് ചെറിയാന്.
കൊച്ചി:സണ്ണി വെയ്ന്‍-മഞ്ജു വാര്യര്‍ ചിത്രം ചതുര്‍മുഖം’കേരളത്തിലെ തിയേറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കുന്നു.നടി മഞ്ജു വാര്യര്‍ തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.രോഗവ്യാപനം നിയന്ത്രണവിധേയവും, പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം പ്രേക്ഷകരിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കുമെന്നും താരം കുറിപ്പിലൂടെ അറിയിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും പാലിക്കണമെന്നും നടി കുറിച്ചു.