ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്:ആറാംഘട്ട വോട്ടിങ് പുരോഗമിക്കുന്നു.

0
268

ജോണ്‍സണ്‍  ചെറിയാന്‍.

കൊല്‍ക്കത്ത:ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ആറാംഘട്ട വോട്ടിങ് പുരോഗമിക്കുന്നു.ആറാംഘട്ടത്തില്‍ 43 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.306 സ്ഥാനാര്‍ഥികളാണ് 43 മണ്ഡലങ്ങളിലായി മത്സരിക്കുന്നത്. ഇതില്‍ പ്രമുഖരും ഉള്‍പ്പെട്ടിട്ടുണ്ട്. ആദ്യ അഞ്ച് ഘട്ടത്തിലും കനത്ത പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്.ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പില്‍  9.30 വരെയുള്ള കണക്കനുസരിച്ച്‌ 17.19 ശതമാനമാണ് പോളിങ് നിരക്ക്.ബിജെപിയുടെ ദേശിയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ്, ത്രിണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ജ്യോതിപ്രിയൊ മാലിക്ക്, ചന്ദ്രിമ ഭട്ടാചാര്യ, സിപിഎം നേതാവായ തന്മയ് ഭട്ടാചാര്യ എന്നിവര്‍ ജനവിധി തേടും.

Share This:

Comments

comments