ജോണ്സണ് ചെറിയാന്.
ചെന്നൈ:ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ജയം.മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. മുംബൈയെ 139 റണ്‍സില്‍ ഒതുക്കിയതിന് പിന്നാലെ ആറ് വിക്കറ്റ് കയ്യില്‍ വെച്ച് 5 പന്തുകള്‍ ശേഷിക്കെ ഡല്‍ഹി ജയം പിടിച്ചു.ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീം തോല്‍ക്കുന്ന പ്രവണതയും ഡല്‍ഹി ഇവിടെ കാറ്റില്‍പ്പറത്തി. 11 റണ്‍സില്‍ നില്‍ക്കെ പൃഥ്വി ഷായെ നഷ്ടമായെങ്കിലും കൂടുതല്‍ വിക്കറ്റ് നഷ്ടപ്പെടാതെ കരുതലോടെ കളിച്ച ധവാനും സ്മിത്തുമാണ് ഡല്‍ഹി ജയത്തിന് അടിത്തറയിട്ടത്.