കൊവിഷീല്‍ഡിന്‍റെ വില കൂട്ടി.

0
635

ജോണ്‍സണ്‍ ചെറിയാന്‍.

പൂനെ:കൊവിഡ് വാക്‌സിനായ കൊവിഷീല്‍ഡിന്‍റെ വില കൂട്ടി.പുതുക്കിയ വിലയനുസരിച്ച്‌ സംസ്ഥാനസര്‍ക്കാരിന് ഡോസൊന്നിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപക്കുമാണ് വാക്‌സിന്‍ നല്‍കുക.സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാലയാണ് പുതുക്കിയ വില വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്.പുതിയ വാക്‌സിന്‍ പോളിസി അനുസരിച്ച്‌ വാക്‌സിന്‍ ഡോസുകളുടെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കിയുള്ള 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും. ഇനി മുതല്‍ സ്വകാര്യ ആശുപത്രികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ നല്‍കില്ല.

Share This:

Comments

comments