ബംഗാളി എഴുത്തുകാരന്‍ ശംഖ ഘോഷ് കൊവിഡ് ബാധിച്ച്‌ മരിച്ചു.

0
265

ജോണ്‍സണ്‍ ചെറിയാന്‍.

കൊല്‍ക്കത്ത:ബംഗാളി എഴുത്തുകാരനും 2016 ലെ ജ്ഞാനപീഠ ജേതാവുമായ ശംഖ ഘോഷ് കൊവിഡ് ബാധിച്ച്‌ മരിച്ചു.89വയസായിരുന്നു. ഇദ്ദേഹം വൈറസ് ബാധിതനായി ചികില്‍സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.ബംഗാളിസാഹിത്യത്തിലെ ഏറ്റവും സൗമ്യസാന്നിധ്യമായാണ് അദ്ദേഹം അറിയപ്പെട്ടത്.ബംഗാളിയില്‍ ഏറെ ആദരിക്കപ്പെടുന്ന കവിയും നിരൂപകനുമാണ് ശംഖ ഘോഷ്.രാജ്യത്തെ വിവിധ സര്‍വകലാശാലകള്‍ ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചിട്ടുണ്ട്. ജ്ഞാനപീഠം കൂടാതെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, സരസ്വതീസമ്മാന്‍ തുടങ്ങിയ സാഹിത്യമെഖലയിലെ വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

Share This:

Comments

comments