ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം 13 കോടി പിന്നിട്ടു.ലോകത്ത് ഏറ്റവും വേഗത്തിൽ 13 കോടി ഡോസ് വാക്സിൻ നൽകിയ രാജ്യമായി ഇന്ത്യ. 95 ദിവസം കൊണ്ടാണ് 13 കോടി പിന്നിട്ടത്.യുഎസിൽ ഇതിന് 101 ദിവസവും ചൈനയിൽ 109 ദിവസവുമെടുതാണ് 13 കോടി പിന്നിട്ടത്.അവസാന ദിവസം 29.90 ലക്ഷം ഡോസ് വാക്സിനാണു രാജ്യത്ത് നൽകിയത്.