ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഇന്ത്യ-യുകെ വിമാനങ്ങള്‍ റദ്ദാക്കി.ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള യാത്രാ വിമാനങ്ങളാണ് റദ്ദാക്കിയത്.ഇന്ത്യയില്‍ കോവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്ത് വെള്ളിയാഴ്ച മുതല്‍ യാത്രാവിലക്കുള്ള റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ബ്രിട്ടന്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് പുതുക്കിയ തീയതി നല്‍കുന്നതും റീഫണ്ട് തുടങ്ങിയ വിഷയങ്ങളില്‍ അധികം വൈകാതെ തീരുമാനം ഉണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.