ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കി.ഏപ്രില്‍ 30 വരെ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും സംസ്ഥാനത്തെ ദേശസാല്‍കൃത ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.സംസ്ഥാന ബാങ്കേര്‍സ് സമിതിയുടെതാണ് തീരുമാനം.ഗര്‍ഭിണികള്‍, അംഗവൈകല്യമുള്ളവര്‍, ആരോഗ്യ പ്രശ്നമുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക് ഫ്രം ഹോം നല്‍കാനും നിലവില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി ചുരുക്കാനും നിര്‍ദേശമുണ്ട്. മീറ്റിംഗ്, ട്രെയിനിങ് എന്നിവ ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താന്‍ പാടുള്ളുവെന്നും നിര്‍ദ്ദേശത്തില്‍ ഉള്‍പെടുത്തിയിരുന്നു.