രാജ്യത്തെ കോവിഡ് വ്യാപനം അതിരൂക്ഷം.

0
253

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:രാജ്യത്തെ കോവിഡ് വ്യാപനം ഭീകരാവസ്ഥയില്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,95,041 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ യാകെ എണ്ണം 1,56,16,130 ആയി.നിലവില്‍ 21,57,538 പേര്‍ രാജ്യത്ത് ചികിത്സയിലുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,457 പേര്‍ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,32,76,039 ആയി.

2,023 പേരാണ്  24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധമൂലം മരണപ്പെട്ടത്.രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് മരണങ്ങളാണ് ഇന്നലെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.  ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,82,553 ആയി ഉയര്‍ന്നു.ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ ചൊവ്വാഴ്ച മാത്രം 62,097 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 39.6 ലക്ഷമാണ് സംസ്ഥാനത്തെ മൊത്തം കോവിഡ് കേസുകള്‍.

മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഡല്‍ഹി, കേരളം,തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Share This:

Comments

comments