കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്.

0
296

ജോയിച്ചൻ പുതുക്കുളം.

വാഷിംഗ്ടണ്‍ ഡിസി: കേരളഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) യുടെ പതിനൊന്നാം കണ്‍വെന്‍ഷന്‍ ഡിസംബര്‍ 30 , 2021 മുതല്‍ ജനുവരി 02 , 2022 വരെ അരിസോണയിലുള്ള Arizona Grand Resort and Spaയില്‍ വച്ചുനടത്തുവാന്‍ ഇപ്പോഴത്തെ കെ.എച്ച്.എന്‍.എയുടെ ഭരണാധികാരികള്‍ .നടത്തുവാന്‍ നിച്ഛയിച്ചിരിക്കുകയാണ് .അതിന്റെ മുന്നോടിയായി കെ.എച്ച്.എന്‍.എയുടെ എല്ലാ റീജിയനിലുകളിലും റെജിസ്‌ട്രേഷന്‍ നടത്തുന്നത്തിനുള്ള പ്രക്രിയകള്‍തുടങ്ങി കഴിഞ്ഞു. . വാഷിങ്ടണ്‍ റീജിയനില്‍ റെജിസ്‌ട്രേഷന്‍ തുടങ്ങുന്നതിന്റെ ഭാഗമായി , റെജിട്രേഷന്റെ ശുഭാരംഭം ശനിയാഴ്ച്ച , ഏപ്രില്‍ 24-ന് വൈകിട്ട് 7.00 മണിമുതല്‍ 9 .00 മണിവരെ ഒരുസൂംമീറ്റിംഗിന്റെ രൂപത്തില്‍നടത്തുവാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.. Zoom Meeting ID: 874 9312 8040 bpw. Passcode: Khna എന്നുംആണ്.

 

ശുഭാരംഭംകഴിഞ്ഞതിനുശേഷം വാഷിങ്ടണ്‍റീജിയനിലുള്ള കലാകാരന്മാരുടെ കലാപ്രകടനങ്ങളും , അതിനോടൊപ്പം തന്നെ , സനാതനധര്‍മ്മത്തെ പ്രതിനിധീകരിച്ചൂ പ്രമുഖവ്യക്തികളുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ് . മുഖ്യഅതിഥിയായി ശശികലടീച്ചറും , പ്രഭാഷണം നടത്തുവാനായി ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമികളും ,ശ്രേഷ്ടഭാരതം പരിപാടിയിലെ മികവുറ്റ പ്രഭാഷകനായ കെ. രാഹുലും പങ്കെടുക്കുന്നതാണ് .

 

കെ.എച്ച്.എന്‍.എയുടെ പതിനൊന്നാം കണ്‍വെന്‍ഷന്റെ വിശദമായവിവരങ്ങളുംപരിപാടിക്രമങ്ങളും വിശദീകരിക്കാനായി കെ.എച്ച്.എന്‍.എയുടെ ഇപ്പോഴത്തെ അധ്യക്ഷന്‍ ഡോ .സതീഷ് അമ്പാടിയും ഈ രിപാടിയില്‍
പങ്കെടുക്കുന്നുണ്ട് . കെ.എച്ച്.എന്‍.എയുടെ വാഷിംഗ്ടണ്‍ റീജിയണിലെ ഭാരവാഹികളായ എം.ജി ,മേനോന്‍ , ലക്ഷ്മികുട്ടി പണിക്കര്‍ , രതീഷ്‌നായര്‍, ബീന കാലത്ത് ,സത്യാ മേനോന്‍ ,ശോഭ ഗോപിനാഥ് എന്നിവരാണ് പരിപാടിയുടെ സംചാലനം നടത്തുന്നതാണ്.

 

11th GLOBAL HINDU CONVENTION to be held from December 30, 2021 to January 02, 2022 at the beautiful Arizona Grand Resort and Spa, a fabulous resort located at 8000 S Arizona Grand Parkway, Phoenix, AZ 85044, USA under the Leadership, located just 5 miles from Phoenix Sky Harbor Airport (PHX) at 8000 S Arizona Grand Parkway, Phoenix, AZ 85044, USA.

Share This:

Comments

comments