ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ:വ്യാപാര ആരംഭത്തിലെ നേട്ടത്തിനോടുവില്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ അവസാനിപ്പിച്ചു.സെന്‍സെക്‌സ് 243.62 പോയിന്‍റ് നഷ്ടത്തില്‍ 47,705.80ലും നിഫ്റ്റി 63.10 പോയിന്‍റ് നഷ്ടത്തില്‍ 14,296.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇയിലെ 1187 കമ്പനി ഓഹരികളിലാണ് നഷ്ടം രേഖപ്പടുത്തിയത്.1603 കമ്പനി ഓഹരികള്‍ നേട്ടത്തിലും 155 ഓഹരികള്‍ മാറ്റമില്ലാതെയും തുടരുന്നു.ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഫിന്‍സര്‍വ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും എച്ച്‌ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്, അള്‍ട്രടെക് സിമെന്റ്, ഗ്രാസിം, ശ്രീ സിമെന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന ഭീതി വിപണിയില്‍ പ്രതിഫലിച്ചു. അതെ സമയം കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതും രാജ്യത്ത് വാക്‌സിന്‍ വ്യാപകമാക്കാനുള്ള പദ്ധതികളും വിപണിയുടെ തിരിച്ചവരവിന് സൂചനയായി.