ഉത്തര്‍പ്രദേശില്‍  വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

0
275

ജോണ്‍സണ്‍ ചെറിയാന്‍.

ലഖ്‌നൗ:കോവിഡിന്‍റെ രണ്ടാം തരംഗo രൂക്ഷമായതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍  വാരാന്ത്യ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.കൂടാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തു. ഏപ്രില്‍ 23 മുതല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ഉത്തര്‍പ്രദേശ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അറിയിച്ചു.ലോക്ഡൗണ്‍ വെള്ളിയാഴ്ച രാത്രി എട്ടു മണി മുതല്‍ തിങ്കളാഴ്ച രാവിലെ   ഏഴുവരെ തുടരും. ലോക്ഡൗണ്‍ സമയത്ത് അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ അനുമതിയുള്ളൂ.എല്ലാ ജില്ലകളിലും രാത്രി കര്‍ഫ്യൂ ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This:

Comments

comments