ജോണ്‍സണ്‍ ചെറിയാന്‍.
ദുബായ്:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജൂണില്‍ തന്നെ നടക്കുമെന്ന് ഐസിസി.ഐസിസിയുടെ ഔദ്യോഗിക പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ ജൂണ്‍ 18 ന് ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.കോവിഡ് പ്രതിസന്ധി നിലനില്‍ക്കെ മത്സരം മാറ്റിവെക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. അതിനാലാണ് ഫൈനല്‍ നടക്കുന്ന സമയത്തില്‍ മാറ്റമില്ല എന്ന് അറിയിച്ച് ഐ സി സി രംഗത്തെത്തിയത്.