ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ തുടങ്ങുന്നു.

0
346

ജോയിച്ചൻ പുതുക്കുളം.

ഷിക്കാഗോ : കുട്ടികളുടെ മാനസികോല്ലാസത്തിനും മാനസിക വളര്‍ച്ചയ്ക്കും സാമൂഹ്യതലത്തില്‍ അവരെ ബന്ധപ്പെടുത്തുന്നതിന്റെയും ഭാഗമായി ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കിഡ്‌സ് കോര്‍ണര്‍ തുടങ്ങുന്നു. എട്ടു വയസു മുതല്‍ 15 വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തികൊണ്ടാണ് പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.

 

ഇന്ന് കുട്ടികള്‍ കംപ്യൂട്ടറിനും സെല്‍ഫോണിനും അടിമയായിരിക്കുന്ന അവസരത്തില്‍ അതില്‍ നിന്നും അല്‍പം മാറി നില്‍ക്കുന്നതിനും കുട്ടികളെ സാമൂഹ്യതലവുമായി ബന്ധപ്പെടുത്തുന്നതിനും, തന്റെ ജീവിതം സമൂഹത്തിന് പ്രയോജനപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും തനിക്ക് സമൂഹത്തിന് നല്‍കുവാന്‍ സാധിക്കുന്നത് നല്‍കുന്നതിനും അങ്ങനെ പരസ്പരപൂരമായി മാറേണ്ട ആവശ്യകത എന്നിവയാണ് കിഡ്‌സ് കോര്‍ണര്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 

വരുംതലമുറ സമൂഹത്തില്‍ അഭേദ്യമായ രീതിയില്‍ ബന്ധപ്പെടുത്തികൊണ്ട് നല്ല ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഷിക്കാഗോ മലയാളി അസോസിയേഷന്‍ ശ്രമിക്കുന്നത്. പ്രസ്തുത പരിപാടിയില്‍ ഷിക്കാഗോയിലെയും പരിസര പ്രദേശത്തേയും എല്ലാ മാതാപിതാക്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. ഇതിന്റെ ജനറല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി ജെസ്സി റിന്‍സി (773 322 2554), കാല്‍വിന്‍ കവലയ്ക്കല്‍ (630 649 8545) എന്നിവരുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.

Share This:

Comments

comments