ഇന്ത്യയില്‍ മൂന്നാം ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തി.

0
282

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:ഇന്ത്യയില്‍ കോവിഡിന്‍റെ മൂന്നാം ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയതായി വിദഗ്ധര്‍.രാജ്യത്തെ കോവിഡ് കേസുകളുടെ പെട്ടെന്നുള്ള കുതിച്ചു ചാട്ടത്തിന്  കോവിഡിന്‍റെ മൂന്നാം ജനിതക മാറ്റം വന്ന വൈറസിന്‍റെ സാന്നിദ്ധ്യമാകാം കാരണമെന്നും വിദഗ്ധര്‍ പറയുന്നു.ശക്തമായ വ്യാപന ശേഷിയുള്ള വൈറസാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. B1617 എന്നറിയപ്പെടുന്ന ഈ വൈറസ്  E484Q, L452R എന്നീ രണ്ട് വ്യതിയാനങ്ങള്‍ സംഭവിച്ച വൈറസാണ്. ഇതിനെക്കുറിച്ച്‌ ലോകാരോഗ്യസംഘടനയടക്കം കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്. 10 രാജ്യങ്ങളിലെങ്കിലും B1617 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share This:

Comments

comments