ജോണ്സണ് ചെറിയാന്.
ലണ്ടന്‍:കൊവിഡ് രൂക്ഷമായി വ്യാപിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടന് വിലക്കേര്‍പ്പെടുത്തി.ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് ബ്രിട്ടന് യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി യാത്രാവിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റില്‍ ഇന്ത്യയേയും ഉള്‍പ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും വിലക്കുകയും ഇന്ത്യയില്‍ നിന്നും മടങ്ങിയെത്തുന്ന ബ്രിട്ടീഷ് പൗരന്മാര്ക്ക് നിര്‍ബന്ധിത ക്വാറന്റീനും ആക്കിയിട്ടുണ്ട്.
ഇന്ത്യയിലെ കോവിഡ് വകഭേദത്തിന്റെ വ്യാപനം കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് യുകെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. ഇന്ത്യയില്‍ നിന്നുള്ള കൊറോണ വകഭേദം യുകെയില്‍ കണ്ടെത്തിയവരുടെ എണ്ണം 103 ആയിട്ടുണ്ടെന്നും ഈ സാഹചര്യത്തിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്നും യുകെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി.