പാസ്റ്റര്‍ തങ്കച്ചന്‍ മത്തായി (60) ഡി.സിയില്‍ നിര്യാതനായി.

0
447

ജോയിച്ചൻ പുതുക്കുളം.

റാലി (നോര്‍ത്ത് കരോലിന): വാഷിംഗ്ടണ്‍ ഡി.സി മെട്രോയില്‍ എഞ്ചിനിയറിംഗ് സീനിയര്‍ ഇന്‍സ്ട്രക്ടറായ പാസ്റ്റര്‍ തങ്കച്ചന്‍ മത്തായി, 60, ഡി.സി.യില്‍ നിര്യാതനായി. റാലിയിലാണ് സ്ഥിരതാമസം. അവിടെ ജെം റാലി ചര്‍ച്ച് പാസ്റ്ററായിരുന്നു. അടൂര്‍ തുവിയൂര്‍ സൗത്ത് കിണര്‍വിളയില്‍ പരേതനായ മത്തായി യോഹന്നാന്റെയും
സാറാമ്മയുടെയും പുത്രനാണ്.

 

വടശേരിക്കര പാലക്കത്തറയില്‍ എല്‍സി തങ്കച്ചന്‍ (ജോളി) ആണ് ഭാര്യ. മക്കള്‍: ടിജി ജോണ്‍, ജോഷ്വ തങ്കച്ചന്‍, ടിന്‍സിമോള്‍ തങ്കച്ചന്‍. മരുമകന്‍: ഡോ. ജോണ്‍ ചെറിയാന്‍.
സംസ്കാരം റാലിയില്‍ പിന്നീട് നടത്തും. വിവരങ്ങള്‍ക്ക്: 919 830 8155

Share This:

Comments

comments