ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം:കേരളത്തിന് അടിയന്തരമായി 50ലക്ഷം കോവിഡ് വാക്സിന്‍ ആവശ്യമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.മാസ് വാക്സിനേഷന്‍ ക്യാമ്പയ്ന്‍ സുഗമമായി നടത്താന്‍ 50ലക്ഷം കോവിഡ് വാക്സിന്‍ ആവശ്യമാണെന്നും ഇനി അഞ്ച് ലക്ഷത്തോളം വാക്സിന്‍ മാത്രമാണ് ബാക്കിയുളളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.കൊവിഷീല്‍ഡും കൊവാക്സിനും തുല്യമായി നല്‍കണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വലിയ തോതില്‍ കേസുകള്‍ വര്‍ദ്ധിച്ചാല്‍ ഓക്സിജന്‍ ക്ഷാമം സംസ്ഥാനത്തുണ്ടാകും.
കേരളത്തില്‍ കൊവിഡ് പരിശോധന കൂട്ടിയിട്ടുണ്ടെന്നും . കൊവിഡ് വ്യാപനത്തില്‍ കേരളത്തില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവരെയെല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തില്‍ ഇന്നലെ 10031 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.