കെ.സി.സി.എന്‍.എ. ടൗണ്‍ ഹാള്‍ മീറ്റിംഗും മയാമി ക്‌നാനായ യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും നടത്തി.

0
368

ജോയിച്ചൻ പുതുക്കുളം.

മയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ (KCASF) പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങും അടുത്ത രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും മയാമി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ഏപ്രില്‍ 10-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. മയാമി ക്‌നാനായ അസോസിയേഷന്റെ പുതിയ പ്രസിഡന്റ് സിബി ചാണശ്ശേരില്‍, വൈസ് പ്രസിഡന്റ് ജിമ്മി തേക്കുംകാട്ടില്‍, സെക്രട്ടറി ജെയ്‌മോന്‍ വെളിയന്‍തറയില്‍, ജോയിന്റ് സെക്രട്ടറി ഡോണി മാളേപറമ്പില്‍, ട്രഷറര്‍ എബി തെക്കനാട്ട് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു.

 

ഇതോടൊപ്പം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട വിമന്‍സ്‌ഫോറം ഭാരവാഹികളും, കെ.സി.വൈ.എല്‍, കിഡ്‌സ് ക്ലബ്, കോര്‍ഡിനേറ്റേഴ്‌സും സത്യപ്രതിജ്ഞ ചെയ്തു. മയാമി ക്‌നാനായ യൂണിറ്റിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ജോസഫ് ചിറപ്പുറത്ത് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇതേത്തുടര്‍ന്ന് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരി എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് വിവിധ കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് കെ.സി.സി.എന്‍.എ. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ കെ.സി.സി.എന്‍.എ.യുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച സംഘടിപ്പിച്ചു.

 

കെ.സി.സി.എന്‍.എ.യുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ സമുദായാംഗങ്ങളുടെ സമഗ്രവളര്‍ച്ചയ്ക്ക് എങ്ങനെ ഉപകരിക്കാം എന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സംസാരിച്ചു. ടൗണ്‍ ഹാള്‍ മീറ്റിംഗിന് കെ.സി.സി.എന്‍.എ. സെക്രട്ടറി ലിജോ മച്ചാനിക്കല്‍, ട്രഷറര്‍ ജയ്‌മോന്‍ കട്ടിണശ്ശേരി, നാഷണല്‍ കൗണ്‍സില്‍ അംഗം ജോണ്‍ ചക്കാല എന്നിവര്‍ നേതൃത്വം നല്‍കി.

Share This:

Comments

comments