പ്രിയദര്‍ശിനിയുടെ പ്രിയമാധവം പുറത്തിറങ്ങി.

0
657

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: അമേരിക്കന്‍ മലയാളിയും കവയിത്രിയുമായ പ്രിയദര്‍ശിനി ചൂലേഴി രചിച്ച “പ്രിയമാധവം’ വിഷുവിനു പുറത്തിറങ്ങി.

സുരേഷ് ഇ.ജിയുടെ സംവിധാനത്തില്‍, ലൂസിഫര്‍ സിനിമയില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു ശ്രദ്ധേയനായ ആദര്‍ശ് ഹരീഷും, മോഹന്‍ലാലിന്റെ തന്നെ പുറത്തിറങ്ങാനിരിക്കുന്ന ‘ആറാട്ട്’ സിനിമയില്‍ അഭിനയിച്ച ശ്രീലക്ഷ്മിയും അഭിനയിച്ചു ചന്ദ്ര പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍പുറത്തിറക്കിയ പ്രിയമാധവത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ചലചിത്ര ഗാനരചയിതാവും സംഗീതജ്ഞനുമായ രാജീവ് ആലുങ്കലാണ്.

ഗായിക ലാലി ആര്‍ പിള്ളയാണ് ഗാനമാലപിച്ചിരിക്കുന്നത്. “പ്രിയരാഗം” എന്ന യൂട്യൂബ് ചാനലില്‍ ആണ് കൃഷ്ണനോടുള്ള അഗാധഭക്തിയും, നൈര്‍മല്യവും പ്രണയവും അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

കോഴിക്കോട് സ്വദേശിനിയും തന്റെ രചനകളിലൂടെ സാഹിത ്യരംഗത്തു സ്വന്തമിടം കണ്ടെത്തിയതുമായ പ്രിയദര്‍ശിനി ഏറെക്കാലമായി ചിക്കാഗോയിലാണ് കുടുംബസമേതം താമസിക്കുന്നത്. മധു ബാലകൃഷ്ണന്‍, ഐഡിയ സ്റ്റാര്‍സിംഗറിലൂടെ പ്രശസ്തനായ വിവേകാനന്ദന്‍ തുടങ്ങിവരാണ് പ്രിയദര്‍ശിനിയുടെ മുന്‍രചനകള്‍ക്ക് ശബ്ദം നല്‍കിയിട്ടുള്ളത്.

പ്രശസ്ത ഗായിക കെ. എസ്ചിത്ര, സംഗീതസംവിധായകന്‍ എം ജയചന്ദ്രന്‍ , ഗായകന്‍ മധു ബാലകൃഷ്ണന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ ആല്‍ബത്തെ പ്രശംസിച്ചിട്ടുണ്ട്.എം. ജയചന്ദ്രന്റെ കൂടെ ഒരു സിനിമയിലെങ്കിലും പങ്കാളിയാക്കണമെന്നാണ് ഈയുവ കവയത്രിയുടെ ആഗ്രഹം. താഴെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഗാനമാസ്വദിക്കാവുന്നതാണ്.
https://www.youtube.com/watch?v=sffE4r2FzXg

Share This:

Comments

comments