ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ,പുരുഷ ക്രിക്കറ്റ്  ടീമുകള്‍ പങ്കെടുക്കുമെന്ന് ബിസിസിഐ.

0
264

ജോണ്‍സണ്‍ ചെറിയാന്‍.

ന്യൂഡല്‍ഹി:2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ,പുരുഷ ക്രിക്കറ്റ് ടീമുകള്‍ പങ്കെടുക്കുമെന്ന് ബിസിസിഐ.അടുത്ത വര്‍ഷം നടക്കുന്ന ബിര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ അയക്കുന്ന കാര്യത്തിലും ബിസിസിഐ അനുകൂല നിലപാട് സ്വീകരിച്ചു.ഇന്നലെ ചേര്‍ന്ന ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം.

നാഡയ്ക്ക് കീഴില്‍ വരേണ്ടി വരുന്ന സാഹചര്യത്തിലാണ് നേരത്തെ ഇന്ത്യന്‍ വനിതാ,പുരുഷ ക്രിക്കറ്റ് ടീമുകള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനെ എതിര്‍ത്തിരുന്നത്.എന്നാല്‍ ബിസിസിഐ ഇപ്പോള്‍  നാഡയുടെ കീഴിലാണ്.

Share This:

Comments

comments