ജോണ്സണ് ചെറിയാന്.
ന്യൂഡല്‍ഹി:ഇന്ത്യയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാന് ടീമിന് ഇന്ത്യയിലേക്ക് വിസ നല്കാന് തീരുമാനമായി.പാകിസ്ഥാന് താരങ്ങള്‍ക്ക് വിസ നല്കാന് ഗവണ്മെന്റ് സമ്മതിച്ചതായി ബി സി സി ഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.പാകിസ്ഥാന് താരങ്ങള്‍ക്കും ടീമംഗങ്ങള്‍ക്കും ഉള്ള വിസ പ്രശ്നം പരിഹരിച്ചു എന്ന് പറഞ്ഞ ജയ് ഷാ എന്നാല്‍ പാകിസ്താന് ആരാധകര്‍ക്ക് ഇന്ത്യയിലേക്ക് വിസ നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനം ആയില്ല എന്ന് അറിയിച്ചു. ഇത് സംബന്ധിച്ച് പിന്നീട് മാത്രമെ തീരുമാനം എടുക്കുകയുള്ളൂ എന്നും ജയ്ഷാ പറഞ്ഞു.