ഐപിഎല്ലില്‍ ആദ്യ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.

0
328

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:ഐപിഎല്ലില്‍ ആദ്യ വിജയവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ്.പഞ്ചാബ്‌ കിംഗ്സിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചെന്നൈ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് ദീപക് ചഹാറിന്‍റെ  നേതൃത്വത്തിലുള്ള ചെന്നൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിതെറ്റി.36 പന്തില്‍ 47 റണ്‍സെടുത്ത ഷാരൂഖ് ഖാനാണ് പഞ്ചാബിന്‍റെ ടോപ്‌ സ്കോറര്‍.ചെന്നൈയ്ക്ക് വേണ്ടി ചഹാര്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഗെയ്ക്ക് വാദിനെ തുടക്കത്തിലേ നഷ്ടമായി.ഫാഫ് ഡുപ്ലെസിയുടെയും(36*)മോയീന്‍ അലിയുടെയും(46)തകര്‍പ്പന്‍ ബാറ്റിംഗ് ചെന്നൈയ്ക്ക് വിജയം നേടിക്കൊടുത്തു.ദീപക് ചഹാറാണ് മാന്‍ ഓഫ് ദ മാച്ച്.

 

Share This:

Comments

comments