ജോണ്‍സണ്‍ ചെറിയാന്‍.
ചെന്നൈ:തമിഴ് നടന്‍ വിവേക് അന്തരിച്ചു.59 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 4.35നായിരുന്നു അന്ത്യം.ഹൃദയാഘാതം മൂലം ഇന്നലെയാണ് താരത്തെ ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.എന്നാല്‍, ആരോഗ്യനില അതിഗുരുതരമാണെന്നും 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
1987 ല്‍ കെ ബാലചന്ദറിന്‍റെ സംവിധാനത്തിലൊരുങ്ങിയ ‘മനതില്‍ ഉരുതി വേണ്ടും’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. റണ്‍, ധൂള്‍, ബോയ്സ്, സാമി, ആദി, എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി, അന്യന്‍,സിങ്കം, അഴഗി, വേലയില്ലാ പട്ടതാരി, എന്നൈ അറിന്താല്‍ തുടങ്ങി 220 ലേറെ സിനിമകളില്‍ വിവേക് അഭിനയിച്ചിട്ടുണ്ട്. ബിഗള്‍, ധാരാള, പ്രഭു എന്നിവയാണ് അവസാനം അഭിനയിച്ച സിനിമകള്‍.മൂന്ന് തവണ തമിഴ്‌നാട് സര്‍ക്കാരിന്റെ മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ച വിവേകിനെ 2009ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.
പ്രിയ നടന് യുഎസ് മലയാളിയുടെ ആദരാഞ്ജലികള്‍….