വിഷുകൈനീട്ടമായ് എന്നും നിന്‍ രാധ.

0
289
ജോയിച്ചൻ പുതുക്കുളം.

ലോസ്ആഞ്ചെലെസ് :സംഗീതാസ്വാദകര്ക്കു വിഷുകൈനീട്ടവുമായി കൃഷ്ണനും രാധയും ചേര്‍ന്നുള്ള നല്ലഒരു പ്രണയഗാനം വിഷുദിനത്തില്‍ പുറത്തിറങ്ങി. ക്രിയേറ്റിവ് മെലഡീസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ബാനറില്‍ ഡോ. സിന്ധുപിള്ള നിര്‍മിച്ച ‘എന്നും നിന്‍രാധ’. ഭാവഗായകന്‍ പി. ജയചന്ദ്രനും, കാലിഫോര്‍ണിയയിലെ ഗായിക ഡോ.സിന്ധുപിള്ളയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും ശാന്തി ടീച്ചറിന്റേതാണ്.

 

കൃഷ്ണന്റെ രാധയായി മാറാനുള്ള ഒരുഭക്തയുടെ മനസ്സിന്റെ ആഗ്രഹം വളരെഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന ഗാനത്തില്‍ സച്ചിന്‍ എസ്.ജി, അജിത് ചന്ദ്രന്‍, വൈഷ്ണവി, സൂര്യ രാജേഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

 

ക്രിയേറ്റിവ് മെലഡീസ് വേള്‍ഡ് ഓര്‍ഗനൈസേഷന്റെ ബാനറില്‍ ഡോ. സിന്ധു പിള്ള നിര്‍മിച്ച ‘എന്നും നിന്‍രാധ’യുടെ പിന്നണിയില്‍ ജയ്‌നി ട്രോ, രാജേഷ് ചേര്‍ത്തല (പുല്ലാം കുഴല്‍ ) തുടങ്ങി ഒരുപ്രമുഖ നിരതന്നെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

വിഷുദിനത്തില്‍ സൂപ്പര്‍സ്റ്റാര്‍ സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക്‌പേജിലായിരുന്നു ഗാനത്തിന്റെ റിലീസ്.
ഗാനം ആസ്വദിക്കുന്നതിനു ഈലിങ്കില്‍ ക്ലിക്ക്‌ചെയ്യാം
https://fb.watch/4T6BlU9Sfg/

Share This:

Comments

comments