ജോണ്സണ് ചെറിയാന്.
ജനീവ:ആഗോളതലത്തില്‍ കോവിഡ് രോഗികളുടെ എണ്ണo വര്‍ധിക്കുന്നതായി ലോകാരോഗ്യസംഘടന. ഏഴ് ആഴ്ചകളിലായി കൊവിഡ് രോഗികളുടെ എണ്ണവും നാല് ആഴ്ചകളായി കൊവിഡ് മരണങ്ങളും വര്‍ധിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഏഷ്യയിലെയും മിഡില്‍ ഈസ്റ്റിലെയും നിരവധി രാജ്യങ്ങളില്‍ കൊവിഡ് രൂക്ഷമാവുന്നതായി അദ്ദേഹം പറഞ്ഞു.യുഎസ് ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ലോകത്ത് 136.3 ദശലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 2.94 ദശലക്ഷം പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.