ജോണ്സണ് ചെറിയാന്.
ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് ഇന്ന് തുടക്കം.ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും.വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം.കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.ആറുവേദികളിലായാണ് ഇത്തവണത്തെ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.മേയ് 30ന് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് ഫൈനല്‍.