ജോണ്സണ് ചെറിയാന്.
മുംബൈ:ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷo കേരള സെന്റര്‍ ബാക്ക് താരം അനസ് എടത്തൊടിക ഐഎസ്എല്ലിലേക്ക് തിരികെയെത്തുന്നു.അടുത്ത സീസണില്‍ ജംഷദ്പൂരിനായി താരം ബൂട്ടണിയും.2018 ലായിരുന്നു അനസ് ജംഷദ്പൂരിനായി കളിക്കളത്തില്‍ ഇറങ്ങിയത്.കഴിഞ്ഞ സീസണില്‍ താരം എടികെയില്‍ നിന്ന് റിലീസായ ശേഷം ഒരു ക്ലബ് ഫുട്ബോളിലും ഇറങ്ങിയിട്ടില്ല.മുംബൈ, പൂനെ എഫ്സി, ഡല്‍ഹി ഡൈനാമോസ്, മോഹന്‍ ബഗാന്, എന്നീ ക്ലബുകള്‍ക്ക് വേണ്ടിയും അനസ് കളിച്ചിട്ടുണ്ട്.ജംഷദ്പൂരുമായുള്ള കരാര്‍ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും ഉടന്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.