ഓണ്‍ലൈന്‍ റമ്മി നിരോധനം:വിജ്‌ഞാപനത്തിന് സ്‌റ്റേയില്ല.

0
53

ജോണ്‍സണ്‍ ചെറിയാന്‍.

കൊച്ചി:ഓണ്‍ലൈന്‍ റമ്മി നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്‌ഞാപനത്തിന് സ്‌റ്റേയില്ല.വിജ്‌ഞാപനം സ്‌റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും കാട്ടി പ്രമുഖ  ഓണ്‍ലൈന്‍ റമ്മി കമ്പനികളായ റമ്മി സര്‍ക്കിള്‍, എംപിഎല്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള‌ളി. ഇക്കാര്യത്തില്‍ കൂടുതല്‍ വിശദമായ മറുപടി നല്‍കണമെന്ന് കോടതി സംസ്ഥാന സര്‍‌ക്കാരിനോട് ആവശ്യപ്പെട്ടു. മേയ് 29ന് കേസ് വീണ്ടും കോടതി പരിഗണിക്കും.

ഓണ്‍ലൈന്‍ റമ്മി കളി ഒരുവിധത്തിലും അംഗീകരിക്കില്ലെന്നായിരുന്നു കോടതിയില്‍ സര്‍ക്കാര്‍ വാദം. ഫെബ്രുവരി 23നാണ് കേരള ഗെയിമിംഗ് ആക്‌ടില്‍ മാ‌റ്റംവരുത്തി പണംവച്ചുള‌ള ഓണ്‍ലൈന്‍ റമ്മികളി സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചത്.

Share This:

Comments

comments