കൊവിഡ് വ്യാപനം:നിയന്ത്രണങ്ങള്‍ കടുപ്പിച്ച് തമിഴ്‌നാട്‌.

0
42

ജോണ്‍സണ്‍ ചെറിയാന്‍.

ചെന്നൈ:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.ഏപ്രില്‍ പത്തുമുതല്‍ ആരാധനാലയങ്ങളില്‍ ആളെക്കൂട്ടുന്ന ഉത്സവങ്ങള്‍ മറ്റു മതപരമായ ചടങ്ങുകള്‍ എന്നിവ നിരോധിച്ചുകൊണ്ട് ഉത്തരവായി.ചെന്നൈ നഗരത്തിലെ മൊത്ത വ്യാപാര കച്ചവട കേന്ദ്രങ്ങളില്‍ കച്ചവടക്കാര്‍ക്ക് മാത്രമേ പ്രവേശിക്കാനാവൂ. ചെറുകിട വ്യാപാരത്തിന് ഇവിടെ നിയന്ത്രണമേര്‍പ്പെടുത്തി.സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും തമിഴ്നാട്ടിലെത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.വാഹങ്ങളില്‍ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം നൂറായും മരണാനന്തര ചടങ്ങുകളിലേത് അമ്പത് പേര്‍ക്കും മാത്രമേ പങ്കെടുപ്പിക്കാവൂ.കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ 3986 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 1459 കേസുകളും ചെന്നൈയിലാണ്. പതിനേഴ് പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച്‌ മരണപ്പെട്ടത്.

Share This:

Comments

comments