ജോണ്സണ് ചെറിയാന്.
തിരുവനന്തപുരം:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ്.ഈ സാഹചര്യം മുന്നില്‍ കണ്ട് എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്കി.തെരഞ്ഞെടുപ്പ് പ്രാചാരണങ്ങളിലുള്‍പ്പെടെ വലിയ തോതില്‍ ജനങ്ങള്‍ കൂട്ടംകൂടിയിട്ടുണ്ട്. അതിനാല്‍ ജാഗ്രതയോടുകൂടി മുന്നോട്ടു പോകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്കി.
മറ്റ് സംസ്ഥാനങ്ങളില്‍ കോവിഡ് അതിതീവ്രവ്യാപനം ഉണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത പുലര്‍ത്തണമെന്നും ബാക് റ്റു ബേസിക് ക്യാമ്പേയ്ന് ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു .ആര് ടി പി സി ആര് പരിശോധനയും വര്‍ധിപ്പിക്കും .സംഥാനത്തിന് പുറത്ത് നിന്നും വന്നവര്‍ക്ക് ഒരാഴ്ച ക്വാറന്റീന് നിര്‍ബന്ധമാണ്.എട്ടാം ദിവസം ആര് ടി പി സി ആര് പരിശോധന നടത്തണം.