കോവിഡ് വ്യാപനം:മധ്യപ്രദേശിലെ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

0
96

ജോണ്‍സണ്‍ ചെറിയാന്‍.

ഭോപ്പാല്‍:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മധ്യപ്രദേശിലെ നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.നാളെ വൈകീട്ട് ആറു മുതല്‍ തിങ്കളാഴ്ച രാവിലെ ആറുവരെയാണ് ലോക്ഡൗണ്‍.നഗരമേഖലകളില്‍ രോഗബാധ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ പറഞ്ഞു.കൂടുതല്‍ മേഖലകളിലേക്ക് നിയന്ത്രണം വ്യാപിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.14,043 പേര്‍ക്കാണ് ഇന്നലെ മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്.

Share This:

Comments

comments