ജോണ്സണ് ചെറിയാന്.
ചണ്ഡീഗഡ്:കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ പഞ്ചാബിലും നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മണി മുതല്‍ രാവിലെ അഞ്ചുമണി വരെയാണ് നൈറ്റ് കര്‍ഫ്യൂ.രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ പശ്ചാത്തലത്തിലാണ് അടിയന്ത നടപടിയെന്ന് പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചു.ഏപ്രില്‍ 30 വരെയാണ് നിയന്ത്രണം.നൈറ്റ് കര്‍ഫ്യൂവിന് പുറമേആള്ക്കൂട്ടത്തിന് ഇടയാക്കുന്ന രാഷ്ട്രീയ യോഗങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. ഇന്‍ഡോര്‍ പരിപാടികള്‍ക്ക് 50ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല. തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളില്‍ നൂറ് പേര്‍ക്ക് വരെ പങ്കെടുക്കാം.