റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.

0
88

ജോണ്‍സണ്‍ ചെറിയാന്‍.

മുംബൈ:റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു.അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ല.റീപ്പോ നിരക്ക് 4 ശതമാനമായും റീവേഴ്സ് റീപ്പോ നിരക്ക് 3.35 ശതമാനമായും തുടരും. കോവിഡ് കേസുകളില്‍ വര്‍ധന വരുന്നതും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെയുമാണ് തീരുമാനം.കോവിഡ് കേസുകള്‍ കൂടുന്നത് ജിഡിപി കണക്കാക്കുന്നതില്‍ അനിശ്ചിതത്വമുണ്ടാക്കുന്നുണ്ടെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അഭിപ്രായപ്പെട്ടു.അടുത്ത സാമ്പത്തിക  വര്‍ഷം 10.5 ശതമാനം ജി.ഡി.പി വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

Share This:

Comments

comments