ഡാളസ് സൗഹൃദ വേദി എബ്രഹാം തെക്കേമുറിയെയും ഡോ.ദര്‍ശനയെയും ആദരിച്ചു.

0
136

ജോയിച്ചൻ പുതുക്കുളം.

ഡാളസ്: ഡാളസ് സൗഹൃദ വേദി മാര്‍ച്ച് 28 ഞായറാഴ്ച ക്രമീകരിച്ച സൂം പ്ലാറ്റ്‌ഫോം സമ്മേളനം മികച്ച സാംസ്കാരിക സംഘടനാ നേതാവും, മലയാള സാഹിത്യ രചയിതാവുമായ എബ്രഹാം തെക്കേമുറിയെയും,തികഞ്ഞ മലയാള ഭാഷ സ്‌നേഹിയായ ഡോ. ദര്‍ശന മനയത്ത് ശശിയേയും ആദരിച്ചു .
ജെ മാത്യൂസ് (ജനനി മാഗസിന്‍ ചീഫ് എഡിറ്റര്‍) ജോര്‍ജ് ജോസഫ് (ചീഫ് എഡിറ്റര്‍ ഈമലയാളി) തുടങ്ങിയവര്‍ മുഖ്യ അതിഥികളായി എത്തിയ പൊതു സമ്മേളനത്തില്‍ ഡാളസ് സൗഹൃദ വേദിയുടെ പ്രസിഡന്റ് എബി മക്കപ്പുഴ സെക്രട്ടറി അജയകുമാര്‍ എന്നിവര്‍ ശ്രീ. എബ്രഹാം തെക്കേമുറിയെ പൊന്നാട അണിയിച്ചു ആദരവ് നല്‍കി.

 

കഴിഞ്ഞ 40 വര്‍ഷം ഡാളസിലെ സാംരിക സംഘടനകളില്‍ മികച്ച സേവനം നടത്തുകയും, മലയാള സാഹിത്യ രംഗത്തു പ്രശസ്തമായ രചനകള്‍ നല്‍കികൊണ്ടിരിക്കുന്നതുമായ ശ്രീ. എബ്രഹാം തെക്കേമുറിയുടെ സുത്യര്‍ഹമായ സേവനകളെ പ്രശംസിച്ചു കൊണ്ട് ശ്രീ. ജെ മാത്യൂസ് പ്രസംഗിച്ചു.കൂടുതല്‍ എഴുതുവാനുള്ള അവസരങ്ങള്‍ നല്‍കട്ടെ എന്ന് ആശംസിച്ചു കൊണ്ട് മുഖ്യ പ്രഭാഷണം ഉപസംഹരിച്ചു.

 

കഴിഞ്ഞ നാളുകളില്‍ എഴുതിയ നോവലിനെയും, മലയാള സാഹിത്യ കൃതികളയേയും എടുത്തു കാട്ടിയായിരുന്നു ശ്രീ. ജോര്‍ജ് ജോസഫിന്റെ അനുമോദന വാക്കുകള്‍. വിമര്‍ശന രൂപത്തിലും, ഫലിത രൂപത്തിലും ആനുകാലിക വിഷയങ്ങളെ പ്രവാസി മനസ്സുകളില്‍ എത്തിക്കുവാന്‍ തെക്കേമുറിയുടെ സാഹിത്യ കൃതികള്‍ക്ക് സാധിച്ചിട്ടുണ്ടെന്നു ജോര്‍ജ് ജോസഫ് അഭിപ്രായപ്പെട്ടു. മലയാളി സമൂഹത്തിനു നല്‍കിക്കൊണ്ടിരിക്കുന്ന വിലപ്പെട്ട സാംസ്കാരിക നേട്ടങ്ങളെ മാനിച്ചു ഡാളസ് സൗഹൃദ വേദി ഒരുക്കിയ ലൈഫ് അച്ചീവ്‌മെന്റ് അവാര്‍ഡ് ജോര്‍ജ് ജോസഫ് തെക്കേമുറിക്കു സമ്മാനിച്ചു.

 

തുടര്‍ന്ന് നടന്ന ആദരിക്കല്‍ ചടങ്ങു് ടെക്‌സാസ് യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റന്‍ മലയാളം വിഭാഗം അദ്ധ്യാപികയും, മലയാളം ഭാഷ സ്‌നേഹിയും ആയ ഡോ.ദര്‍ശന മനയത്ത് ശശിക്ക് അക്ഷര ശ്രീ അവാര്‍ഡ് നല്‍കി കൊണ്ടായിരുന്നു. സൂമിലൂടെ കടന്നു വന്ന ഡോ.ദര്‍ശന മനയത്ത് ശശിക്ക് ബഹുമാന്യനായ ജെ മാത്യൂസ് അക്ഷര ശ്രീ അവാര്‍ഡ് നല്‍കുന്നതായി പ്രസിഡണ്ട് അറിയിച്ചു.
പ്രസിഡന്റ് എബി മക്കപ്പുഴ അധ്യക്ഷത വഹിച്ച പൊതു പരിപാടിയില്‍ സെക്രട്ടറി അജയകുമാര്‍ സ്വാഗതം ആശംസിച്ചു. പ്രധാന അതിഥികളുടെ പ്രസംഗത്തിന് ശേഷം ആദരിക്കല്‍ ചടങ്ങിന്റെ ഭാഗങ്ങള്‍ സൂമിലൂടെ പ്രദര്‍ശിപ്പിച്ചു. തുടന്ന് ജോസെന്‍ ജോര്‍ജ് (ലാന പ്രസിഡണ്ട്) ഷിജു എബ്രഹാം (സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് റാന്നി) സിജു വി ജോര്‍ജ് (കെ എല്‍ എസ്, പ്രസിഡണ്ട്) ടീച്ചര്‍ സാറ ചെറിയാന്‍ (ഡാളസ് സൗഹൃദ വേദി വനിതാ ഫോറം), ഹിമാ രവീന്ദ്രനാഥ്(മലയാളം അദ്ധ്യാപിക ഗുരുവായുരപ്പന്‍ ടെംപിള്‍, ഡാളസ്) തുടങ്ങിയ സാംസ്കാരിക നേതാക്കള്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി.

 

ശ്രീ. എബ്രഹാം തെക്കേമുറിയുടെയും, ഡോ.ദര്‍ശനയുടെയും ഹൃദയ സ്പര്‍ശിയായ മറുപിടി വാക്കുകള്‍ ഏറെ ശ്രെദ്ധേയമായിരുന്നു. ഇത്തരത്തിലുള്ള ആദരവ് ചടങ്ങു് ക്രമീകരിച്ച ഡാളസ് സൗഹൃദ വേദി ഭാരവാഹികളെയും പ്രവര്‍ത്തകരെയും ഇരുവരും അനുമോദിച്ചു. ഷീബാ മത്തായി കൃതജ്ഞത അറിയിച്ചതിനുശേഷം യോഗ പരിപാടികള്‍ക്ക് തിരശീല വീണു.

Share This:

Comments

comments