ബേസല്‍ പെരേര (74) ചിക്കാഗോയില്‍ നിര്യാതനായി.

0
453

ജോയിച്ചൻ പുതുക്കുളം.

ചിക്കാഗോ: ബേസല്‍ പെരേര (74) ചിക്കാഗോയില്‍ നിര്യാതനായി. ചിക്കാഗോയിലെ വിവിധ അസോസിയേഷനുകളില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്റെ സ്ഥാപകനായിരുന്നു. സംഘടനയെ കെട്ടിപ്പെടുക്കുന്നതില്‍ വളരെയധികം പ്രയത്‌നിച്ച അദ്ദേഹം മിസ് അമേരിക്കന്‍ മലയാളി കണ്‍വന്‍ഷന്റെ ചെയര്‍മാനും സ്ഥാപകനുമായിരുന്നു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വളരെയധികം സമയം അദ്ദേഹത്തിന്റെ ജീവിതത്തില്‍ മാറ്റിവച്ചിരുന്നു.

 

കഴിഞ്ഞ അരനൂറ്റാണ്ടായി ചിക്കാഗോയില്‍ താമസിച്ചുവരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ആറു സഹോദരങ്ങളും മൂന്നു സഹോദരിമാരുമുണ്ട്. ഏക മകള്‍ സ്വീറ്റി ഇലയ്ക്കാട്ട്. മരുമകന്‍ ഷിജു ഇലയ്ക്കാട്ട്. അനിഷ, ആനിയ, ജോനാഥന്‍ എന്നിവര്‍ പേരക്കുട്ടികളാണ്.

സംസ്കാര ചടങ്ങുകള്‍ ഏപ്രില്‍ 13-നു ചൊവ്വാഴ്ച നടക്കും.

Share This:

Comments

comments